പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ആന്റോ ലിജോ സി കെ

പ്രസിഡൻ്റ്

റംസിയ മുജീബ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഉമ്മര്‍സലീം എം ടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഹറാബി ഹമീദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വര്‍ഗ്ഗീസ് വി ജെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു സുനില്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

സരിത രാജീവ്

മെമ്പര്‍

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍, മുല്ലശ്ശേരി ബ്ളോക്കിലാണ് പാവറട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെന്‍മെനാട്, പാവറട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാവറട്ടി ഗ്രാമപഞ്ചായത്തിന് 9.19 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൈക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് എളവള്ളി പഞ്ചായത്തും, തെക്കുഭാഗത്ത് മുല്ലശ്ശേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കായലും തുടര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്തുമാണ്. പഴയ ബ്രീട്ടിഷ് മലബാറില്‍ പാവറട്ടി, വെന്‍മെനാട് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങള്‍ ഏകീകരിച്ചുകൊണ്ടാണ് 1953-ല്‍ പാവറട്ടി പഞ്ചായത്ത് രൂപീകൃതമായത്. വെന്‍മെനാട് വില്ലേജ് വെന്‍മെനാട് പഞ്ചായത്തും, പാവറട്ടി വില്ലേജ് പാവറട്ടി പഞ്ചായത്തും ആയി നിലനിന്നിരുന്ന പഴയകാലത്ത് 50 രൂപ വരെയുള്ള സിവില്‍കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനും ചെറിയ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനും അധികാരമുണ്ടായിരുന്ന വില്ലേജുകോടതികള്‍ പ്രവര്‍ത്തിച്ചിരുന്നു. പാവറട്ടി എന്ന സ്ഥലനാമത്തിനു പിന്നില്‍ നിരവധി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം